Friday, May 27, 2022

Digital text

 ഹൃദയത്തിന്റെ ഘടന

Instructional objective

  • ഹൃദയത്തിന്റെ സ്ഥാനം വലിപ്പം ആകൃതി എന്നിവയെക്കുറിച്ച് പൊതുധാരണ കൈവരിക്കുന്നു.
  •  ഹൃദയത്തിന്റെ ആന്തരികഘടന മനസ്സിലാക്കുന്നു.
  •  ഹൃദയത്തിലെ വാൽവുകളുടെ പ്രാധാന്യം തിരിച്ചറിയുന്നു.

ഒരാളുടെ ഹൃദയത്തിന്‌ അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും. ഏകദേശം 250ഗ്രാം മുതൽ 300ഗ്രാം വരെ തൂക്കവുമുണ്ടാകും. ഔരസാശയത്തിൽ മാരെല്ലിന് പിറകിലായി രണ്ടു ശ്വാസകോശങ്ങളുടെയും നടുവിൽ ഇടതുവശത്തേക്ക് അൽപം ചെരിഞ്ഞാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ട സ്ഥരമാണ് പെരികാർഡിയം. ഈ സ്ഥരങ്ങൾ ക്കിടയിൽ പെരികാർഡിയം ദ്രവം നിറഞ്ഞിരിക്കുന്നു.
മനുഷ്യ ഹൃദയത്തിന് നാലു അറകളാണുള്ളത്‌. ഇവയിലെ മുകൾഭാഗത്തെ രണ്ട്‌ അറകളെ ഏട്രിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെന്‌ട്രിക്കിളുകള് (ventricles)എന്നും വിളിക്കുന്നുശുദ്ധ രക്തം ഹൃദയത്തിൽ നിന്നും പുറത്തേക്ക് വഹിക്കുന്ന രക്തക്കുഴലുകളെ ധമനികൾ അഥവാ ആർട്ടറികൾ എന്നും ശരീരഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളെ സിരകൾ അഥവാ വെയിനുകൾ എന്നും പറയുന്നു.


നാലുവാൽവുകളാണു മനുഷ്യ ഹൃദയത്തിലുള്ളത്. ഹൃദയത്തിൽ രക്തത്തിന്റെ ഒരു ദിശയിലേക്ക് മാത്രമുള്ള സഞ്ചാരം വാൽവുകളെ ആശ്രയിച്ചാണു നടക്കുന്നത്. വലത്തെ ഏട്രിയവും വെൻട്രിക്കിളും തമ്മിൽ ബന്ധിപ്പിക്കുന്ന വാൽവിനെ "ട്രൈകസ്പിഡ് വാൽവ്" എന്നാണു വിളിക്കുന്നത്. ഇതിനു മൂന്ന് ഇതളുകളുണ്ട്. ഇടത്തെ ഏട്രിയവും വെൻട്രിക്കിളും തമ്മിൽ ബന്ധിപ്പിക്കുന്ന വാൽവിനെ 'ബൈക്കസ്പീഡ് വാൽവ്' എന്നു വിളിക്കുന്നു. ഇതിന്നു രണ്ടിതളുകളാണുള്ളത്. വലത്തെ വെൻട്രിക്കിൾ: പൾമൊണറി ആർട്ടറിയിലേക്കു തുറക്കുന്ന വാൽവിനെ 'പൾമൊണറി വാൽവ്' എന്നു വിളിക്കുന്നു. ഇടത്തെ വെൻട്രിക്കിൾ: അയോർട്ടയിലേക്കു തുറക്കുന്ന വാൽവാണു 'അയോർട്ടിക് വാൽവ്'. അർദ്ധചന്ദ്രാക്രുതിയിലുള്ള ഈ രണ്ട് വാൾവുകൾക്കും മൂന്ന് ഇതളുകളാണുള്ളത്.ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അശുദ്ധ രക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്നത് ഊർദമഹാസിരയും അധോമഹാസിര യുമാണ്. ഈ അശുദ്ധ രക്തത്തെ ശ്വാസകോശത്തിലേക്ക് കൊണ്ടുപോകുന്നത് ശ്വാസകോശധമനി ആണ്. ശ്വാസകോശത്തിൽ നിന്ന് ശുദ്ധീകരിച്ച രക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്നത് ശ്വാസകോശ സിരയാണ്.


Video

https://youtu.be/EQELk-45vm0

Powerpoint

https://docs.google.com/presentation/d/1D470uNi-hFppvpHwZXofWo_jztog5g2owV8bMLq7ZLg/edit?usp=drivesdk

You can try these questions:https://docs.google.com/forms/d/e/1FAIpQLSc_dDOtCs2ZZt8RAaQPLQE5Ym343WSXnXlbIcoAKikKJFtLsQ/viewform?usp=sf_link


Google form

Loading…